ജീവിത പ്രാരാബ്ദങ്ങളോട് പടവെട്ടി പോലീസ് ഓഫീസറായ ആനിശിവയുടെ കഥ അടുത്തിടെ കേരളത്തില്‍ വൈറലായിരുന്നു. ഒറ്റയ്ക്ക് പൊരുതി നേടി സബ് ഇന്‍സ്പെക്ടറായ ആനി ശിവയുടെ നിശ്ചയദാര്‍ഢ്യത്തെ എല്ലാവരും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ആനിയുടെ സ്വന്തം നാടായ എറണാകുളത്ത് കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.
ആനി ശിവയ്ക്ക് ആശംസകളുമായി നടന് മോഹന്‍ലാല്‍ എത്തിയിരിക്കുകയാണ്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലാണ് മോഹന്‍ലാല്‍ ആശംസ അറിയിച്ചിരിക്കുന്നത്.
“നിശ്ചയദാര്‍ഢ്യം കൊണ്ട് ജീവിത വിജയം നേടിയ ആനിയ്ക്ക് അഭിനന്ദനങ്ങള്‍. ഒരുപാടുപേരുടെ ജീവിതസ്വപ്നങ്ങള്‍ക്ക് ആനിയുടെ വിജയം പ്രചോദനമാകട്ടെ” എന്നാണ് ആശംസ നേർന്നിരിക്കുന്നത്.
buy office 2016 pro



