മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുക്കെട്ട് വീണ്ടും

മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാല്‍ നായകനായി ജിത്തു ജോസഫ് ഒരുക്കിയ ദൃശ്യം മികച്ച വിജയം കരസ്ഥമാക്കിയ ചിത്രനാണിത്. ദൃശ്യം 150 ദിവസം പിന്നിട്ടു തിയറ്ററില്‍ നിറഞ്ഞ് പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ദൃശ്യം രണ്ടാം ഭാഗവും പ്രേക്ഷകരെ നിരാശരാക്കാതെ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും എത്തുകയാണ്. ഈ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ്.

ഇത്തവണ ഒരു മിസ്റ്ററി ത്രില്ലറുമായാണ് ഇരുവരും എത്തുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമാ ചിത്രീകരണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയാലുടന്‍ ചിത്രവുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണെന്നാണ് സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ജീത്തു അറിയിച്ചത്.

buy office 365 pro