വിസ്മയിപ്പിച്ച് ഫഹദ് ; ആവേശമുയർത്തി മാലിക് ട്രയിലർ

ഫഹദ് ഫാസിൽ മഹേഷ് നാരായണൻ കൂട്ടുകെട്ടിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. ടീസറുകളും, പോസ്റ്ററുകളും നേരത്തെ തന്നെ തരംഗമായ ചിത്രത്തിന്റെ ട്രെയിലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഞെട്ടിക്കുന്ന പ്രകടനമായിരിക്കും ഫഹദിന്റേത് എന്നുതന്നെയാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. തീരദേശ ജനതയുടെയും അവരുടെ
നായകനായ സുലൈമാൻ മാലിക്കിന്റെയും കഥയാണ് ചിത്രം പറയുന്നത്. സുലൈമാൻ മാലിക് എന്ന കഥാപാത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിലായുള്ള വിസ്മയിപ്പിക്കുന്ന രൂപമാറ്റമാണ് ഫഹദ് നടത്തിയിരിക്കുന്നത്.

ദിലീഷ് പോത്തൻ, ജോജു ജോർജ്, വിനയ് ഫോർട്ട്, നിമിഷ സജയൻ തുടങ്ങി വൻ താരനിരതന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആന്റോ ജോസഫ് ആണ് ബിഗ് ബജറ്റ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 27 കോടി രൂപയോളമാണ് ചിത്രത്തിന്റെ ബജറ്റ്.