ഒമർ ലുലു- ദിലീപ് കൂട്ടുക്കെട്ടിൽ പുതിയ ചിത്രം ? തീർച്ചയായും സംഭവിക്കുമെന്ന് സംവിധായകൻ

എന്റര്‍ടൈന്‍മെന്റ് ചിത്രങ്ങളിലൂടെ മലയാളി കുടുംബ പ്രേക്ഷകരെ കൈയിലെടുത്ത സംവിധായകനാണ് ഒമര്‍ ലുലു. ഇപ്പോള്‍ വൈറലാകുന്നത് ഒമര്‍ ലുലുആരാധകന് നൽകിയ മറുപടിയാണ്. ഒമര്‍-ദിലീപ് കൂട്ടുകെട്ടില്‍ ഒരു സിനിമ ഉണ്ടാകുവോയെന്ന ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തീര്‍ച്ചയായും ഉണ്ടാവും ‘അംബാനി ആന്‍ ഒമര്‍ ബിസിനസ്’ ഇങ്ങനെ ഒരു വിഷയം മനസ്സിലുണ്ട് എന്നും, ‘പവര്‍സ്റ്റാര്‍’ റിലീസ് കഴിഞ്ഞ് ഒരു പടം കൂടി ഉണ്ട് അത് കഴിഞ്ഞാല്‍ ദിലീപേട്ടനെ വെച്ച്‌ ‘അംബാനി’ ചെയ്യണം എന്നൊക്കെയാണ് ആഗ്രഹം. എന്നാണ് ഒമര്‍ ലുലു മറുപടി നല്‍കിയത്. ഇതോടെ ഏറെ ആവേശത്തിലാണ് ആരാധകര്‍.

ഇപ്പോള്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഒമര്‍ ലുലു ചിത്രമായ പവര്‍ സ്റ്റാറിനു വേണ്ടിയാണ്. ബാബു ആന്റണി കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്നതും പ്രത്യേകത.