ആരോഗ്യത്തിന് നല്ലത് സൈക്കിൾ തന്നെ; ഇന്ധന വില വർധനവിനെ ട്രോളി സണ്ണി

ഇന്ധന വില വ‍ർധനവിനെതിരെ താരങ്ങളുടെ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാണ്. ബോളിവുഡ് നടി സണ്ണി ലിയോണിയുടെ ട്രോളാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലായിരിക്കുന്നത്. ഇന്ധന വില 100 കടന്നപ്പോളാണ് താരത്തിന്റെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.

അവസാനം ഇത് നൂറു കടന്നിരിക്കുന്നു. നിങ്ങളുടെ ആരോഗ്യം കാത്തു സുക്ഷിക്കൂ ഇനി നല്ലത് സൈക്കിൾ തന്നെ എന്നാണ് ലിയോണിയുടെ കുറിപ്പ്. പോസ്റ്റിന്റെ ഒപ്പം ഇമോജിയായി സൈക്കിളിന്റെയും പെട്രോളിന്റെയും ചിത്രവും നൽകിയിട്ടുണ്ട്. നിരവധി ആളുകൾ ലിയോണിയെ പോസ്റ്റിൽ പിന്തുണച്ചിട്ടുണ്ട്.