മാലിക്കിലെ ആദ്യ ഗാനം എത്തി; ചിത്ര പാടിയ ഗാനം ഏറ്റെടുത്ത് പ്രേക്ഷകർ

മഹേഷ് നാരായണൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിലെത്തുന്ന മാലിക്കിലെ ആദ്യ ഗാനം എത്തി. ചിത്രത്തിലെ തീരമേ’ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. അൻവർ
അലിയാണ് ഗാനം എഴുത്തിയിരിക്കുന്നത്. സംഗീത സംവിധാനം സുഷിന്‍ ശ്യാം. കെ എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് പാടിയിരിക്കുന്നത്.

Video Song Of Malik Movie

ടേക്ക് ഓഫിനും, സി യു സൂണിനും ശേഷം മഹേഷ് നാരായണനും ഫഹദ് ഫാസിലും വീണ്ടും ഒരുമിച്ച ചിത്രമാണിത്. കൊവിഡ് പശ്ചാത്തലത്തില്‍ തിയറ്റര്‍ റിലീസ് മാറ്റിവെക്കേണ്ടിവന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ എത്തുന്നത്. ഈ മാസം 15നാണ് റിലീസ്. ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ, സംവിധാനം, എഡിറ്റിംഗ് മഹേഷ് നാരായണനാണ്. ചിത്രത്തിലെ സുലൈമാന്‍ മാലിക് എന്ന കഥാപാത്രത്തിന്‍റെ പ്രായമായ അപ്പിയറന്‍സിനുവേണ്ടി ഫഹദ് 15 കിലോ ശരീരഭാരം കുറച്ചിരുന്നു.

Fahadh Faasil & Vinay Fort in Malik

നിമിഷ സജയനാണ് നായിക. വിനയ് ഫോര്‍ട്ട്, ജലജ, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, ഇന്ദ്രന്‍സ്, സലിം കുമാര്‍, സനല്‍ അമന്‍, ദിനേശ് പ്രഭാകര്‍, പാര്‍വ്വതി കൃഷ്‍ണ, ദേവകി രാജേന്ദ്രന്‍, ദിവ്യ പ്രഭ, രാജേഷ് ശര്‍മ്മ, ശരത്ത് അപ്പാനി, സുധി കോപ്പ, ആസിഫ് യോഗി തുടങ്ങിയവരും ചിത്രത്തിലുണ്ട്.