കുട്ടികൾക്ക് പഠന സൗകര്യത്തിന് സ്മാർട് ഫോൺ നൽകി മമ്മൂട്ടി; നന്ദി പറഞ്ഞ് ഫേസ്ബുക് പോസ്റ്റ്‌

അഭിനയ കുലപതി മാത്രമല്ല സുമനസ്സുകളെ സഹായിക്കാനും മുൻപന്തിയിൽ തന്നെ ആണ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി. അദ്ദേഹത്തിന്റെ കീഴിൽ അനവധി പദ്ധതികൾ സേവന പ്രവർത്തനങ്ങൾ ചെയ്യുന്നത് നാമെല്ലാം അറിയാവുന്ന കാര്യമാണ്. ആക്കൂട്ടത്തിലേക്ക് ഒരു കാര്യം കൂടിയാണ് ഇപ്പോൾ നടന്നത്. വിദ്യാർത്ഥികൾക്ക് പഠന സൗകര്യത്തിനായി താരം സ്മാർട് ഫോൺ നൽകിയ കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: കെ കെ രഞ്ജിത്ത് ആണ് മമ്മൂട്ടി സഹായിക്കാം എന്നേറ്റ കാര്യം തന്റെ സോഷ്യൽ മീഡിയ വഴി പറഞ്ഞിരിക്കുന്നത്.

മമ്മൂട്ടിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി ഫോണുകൾ നൽകാം എന്നാണ് മമ്മൂക്ക പറഞ്ഞിരിക്കുന്നത് എന്നാണ് രഞ്ജിത്ത് പറയുന്നത്.

youtube views kopen