മോഹൻലാലിനൊപ്പം ബ്രോ ഡാഡിയിലും 12ത്‌ മാനിലും ഉണ്ണി മുകുന്ദൻ

മോഹൻലാലിനൊപ്പം തുടരെ 2 ചിത്രങ്ങളിൽ അഭിനയിക്കാനൊരുങ്ങി ഉണ്ണി മുകുന്ദൻ. പൃഥ്വിരാജ്‌ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി, ജീത്തു ജോസഫ്‌ സംവിധാനം ചെയ്യുന്ന 12th Man എന്നീ സിനിമകളിലാണ് ഉണ്ണി മോഹൻലാലിനൊപ്പം അഭിനയിക്കുന്നത്‌. ഇതാദ്യമായാണ് ഉണ്ണി മുകുന്ദൻ മോഹൻലാലിന്റെ കൂടെ ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത്‌. നേരത്തെ തെലുഗു ചിത്രമായ ജനത ഗാരേജിൽ ഇരുവരും അച്ഛനും മകനുമായി ഒരുമിച്ച്‌ അഭിനയിച്ചിട്ടുണ്ട്‌.

Bro Daddy Official Title Poster

ബ്രോ ഡാഡിയിൽ അഭിനയിക്കാൻ ജൂലൈ 25ന് ഉണ്ണി മുകുന്ദൻ ഹൈദരബാദിലേക്ക്‌ തിരിക്കുമെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറഞ്ഞു. 27ന് ആണ് ഉണ്ണി ഉൾപ്പെടുന്ന രംഗങ്ങൾ ചിത്രീകരിക്കുക. ഇത്‌ പൂർത്തിയാക്കിയ ശേഷം ആയിരിക്കും 12th Man ചിത്രീകരണം ആരംഭിക്കുക.

12th Man Official Poster
instagram likes kopen