പൃഥിരാജ്, മഞ്ജു വാര്യർ, ആസിഫ്, അന്നബെൻ; വൻ താരനിരയിൽ ഗ്യാങ്സ്റ്റർ ചിത്രം കാപ്പ

പ്രശസ്ത സംവിധായകനും ഛായാഗ്രഹനുമായ വേണു ഒരുക്കുന്ന പുതിയ ചിത്രമാണ് കാപ്പ. ഗ്യാങ്സ്റ്റർ ത്രില്ലറായി എടുക്കുന്ന ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ആസിഫ് അലി, അന്ന ബെന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാവുന്നത്.

ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ കീഴില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ജി ആര്‍ ഇന്ദു ഗോപനാണ് നിര്‍വ്വഹിക്കുന്നത്.ഇന്ദുഗോപന്റെ തന്നെ ശംഖുമുഖി എന്ന കഥയെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.കൊവിഡ് സാഹചര്യങ്ങൽ പരിഗണിച്ചുകൊണ്ട് ഈ വർഷം തന്നെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പാര്‍വതി തിരുവോത്തും ആസിഫ് അലിയും കേന്ദ്ര കഥാപാത്രങ്ങളായ രാച്ചിയമ്മയാണ് വേണു അവസാനമായി സംവിധാനം ചെയ്തത്.

facebook follower kaufen