മാസ് ലുക്കിൽ വിശാലും ആര്യയും; എനിമി ടീസർ എത്തി

ആര്യ, വിശാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് എനിമി. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഒരു മിനിറ്റ് നാൽപത് സെക്കന്റ് ദൈർഘ്യമുള്ള ടീസറിൽ ആക്ഷൻ രംഗങ്ങളാണ് പ്രധാനമായും കോർത്തിണക്കിയിരിക്കുന്നത്.

Enemy Official Teaser

ആനന്ദ് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മമ്‌ത മോഹൻദാസ്, പ്രകാശ് രാജ് എന്നിവർക്കു പുറമേ മൃണാളിനി രവിയും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായ സറ്റണ്ട് സീനുകള്‍ ഒരുക്കുന്നത് രവി വര്‍മ്മയാണ്. ആര്‍ ഡി രാജശേഖർ ആണ് ഛായാഗ്രഹണം. തമനാണ് സംഗീതസംവിധാനം.

Enemy Official Poster
youtube views kaufen