വെട്രിമാരൻ സംവിധാനം ചെയ്യുന്ന ‘വാടിവാസലി’ൽ സൂര്യ ഡബിൾ റോളിൽ

വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന ‘വാടിവാസല്‍’ എന്ന ചിത്രത്തില്‍ സൂര്യ ഡബിൾ റോളിൽ എത്തുന്നു. അച്ഛനും മകനുമായി ആയിരിക്കും താരം സിനിമയിൽ എത്തുക. അമ്പുലി, പിച്ചി എന്നീ കഥാപാത്രങ്ങളെയാണ് സൂര്യ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ആന്‍ഡ്രിയ ജെറീമിയാണ് ചിത്രത്തിലെ നായിക.

Vaadivasal Concept Poster

തമിഴ് എഴുത്തുകാരനും മാദ്ധ്യമപ്രവര്‍ത്തകനുമായിരുന്ന സി.എസ്. ചെല്ലപ്പയുടെ ‘വാടിവാസല്‍’ എന്ന കൃതിയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ജെല്ലിക്കെട്ട് കളത്തിലേക്ക് കാളക്കൂറ്റനെ ഇറക്കുന്ന ഇടുങ്ങിയ വഴിയെയാണ് ‘വാടിവാസല്‍’ എന്നു പറയുന്നത്. അച്ഛനെ കൊലപ്പെടുത്തിയ ജെല്ലിക്കെട്ട് കാളയെ തോല്‍പ്പിക്കാന്‍ എത്തുന്ന മകന്റെ പ്രതികാരമാണ് ചിത്രത്തിന്റെ പ്രമേയം.

ജി.വി. പ്രകാശാണ് ചിത്രത്തിന് വേണ്ടി സംഗീതസംവിധാനം നിർവഹിക്കുന്നത്. കലൈപുലി എസ് താണു വി ക്രിയേഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ‘വാടിവാസല്‍’ സൂര്യയുടെ നാല്‍പ്പതാമത് ചിത്രമാണ്.

instagram views kaufen