മണിരത്നത്തിന്റെ ‘പൊന്നിയൻ സെൽവൻ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; പങ്കുവെച്ച് ഐശ്വര്യ റായി

മണിരത്‌നം സംവിധാനം ചെയ്യുന്ന ‘പൊന്നിയന്‍ സെല്‍വന്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ഐശ്വര്യ റായ്‌ പോസ്റ്റർ സാമൂഹിയ മാധ്യമത്തിൽ പങ്കുവച്ചു. 2018 ന് ശേഷം ഐശ്വര്യ സിനിമയിലേക്ക് തിരികെയെത്തുന്നുവെന്ന പ്രത്യേകത കൂടി പി എസ് 1 ഇനുണ്ട്.

കൽക്കി കൃഷ്ണമൂർത്തിയുടെ ‘പൊന്നിയന്‍ സെല്‍വന്‍’ എന്ന കഥയെ ആസ്പദമാക്കിയാണ് സിനിമാ ഒരുക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുക്കുന്നത്. ഇപ്പോൾ പുറത്ത് വന്നത് ആദ്യ ഭാഗത്തിന്റെ പോസ്റ്ററാണ്. വമ്പൻ മുതൽമുടക്കിലാണ് സിനിമ നിർമിക്കുന്നത്.

വിക്രം, കാര്‍ത്തി, ജയം രവി, തൃഷ, മോഹന്‍ ബാബു എന്നിങ്ങനെ വലിയ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഭൂരിഭാഗവും തായ്‌ലന്‍ഡിലും ഹൈദരാബാദിലുമായി ചിത്രീകരിച്ചു. ബാക്കി ഭാഗം കഴിഞ്ഞയാഴ്ച പുതുച്ചേരിയില്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

instagram auto likes kaufen