അരവിന്ദ് സ്വാമിയും ഇന്ദ്രജിത്തും ഒന്നിക്കുന്ന ‘നരകാസുരന്റെ’ ഒ ടി ടി റിലീസ് തിയതി പ്രാഖ്യാപിച്ചു

അരവിന്ദ് സ്വാമിയും ഇന്ദ്രജിത്തും ഒന്നിക്കുന്ന പുതിയ സിനിമ ‘നരകാസുരന്റെ’ റിലീസ് തിയതി പ്രാഖ്യാപിച്ചു. തമിഴിൽ എത്തുന്ന സിനിമ ഓഗസ്റ്റ് 13 ന് ഒടിടി യിൽ റിലീസ് ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ഇരുവരും പ്രധാന വേഷങ്ങളിൽ ഒന്നിക്കുന്ന ആദ്യ ചിത്രമാണ് ‘നരകാസുരൻ’. കാര്‍ത്തിക് നരേന്‍ ആണ് സിനിമ സംവിധാനം ചെയ്യുന്നത്..

സോണി ലൈവിലൂടെ ആയിരിക്കും ‘നരകാസുരൻ’ റിലീസ് ചെയ്യുക. മുൻപ് പുറത്തുവിട്ട ട്രെയ്‌ലറിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ലക്ഷ്മണ്‍ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ഇന്ദ്രജിത്തിനും അരവിന്ദ് സ്വാമിക്കും പുറമേ സുദീപ് കിഷന്‍, ശ്രിയ ശരണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങൾ ചെയ്യുന്നത്. നിരവധി അഭിനയ മികവുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടനാണ് ഇന്ദ്രജിത്ത്.

instagram follower kaufen