‘അടി കപ്യാരെ കൂട്ടമണി’ തമിഴിൽ ‘ഹോസ്റ്റൽ’; ടീസർ തരംഗമാകുന്നു

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, നീരജ് മാധവ്, നമിത പ്രമോദ്, മുകേഷ്, ബിജുക്കുട്ടന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായി മലയാളത്തിലെത്തിയ കോമഡി ചിത്രമായിരുന്നു ‘അടി കപ്യാരെ കൂട്ടമണി’. ചിത്രത്തിന്റെ തമിഴ് പതിപ്പ് ‘ഹോസ്റ്റൽ’ എന്ന പേരിൽ എത്തുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിനിമയുടെ ടീസർ റിലീസ് ചെയ്തു എന്നാണ് ഏറ്റവും പുതിയ വാർത്ത. കഴിഞ്ഞ വാരം റിലീസ് ആയ ടീസർ ഇപ്പോൾ തരംഗമാകുകയാണ്.

Hostel Official Teaser

അശോക് സെല്‍വന്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുമന്ത് രാധാകൃഷ്ണനാണ്. പ്രിയ ഭവാനി ശങ്കര്‍, സതീഷ്, നാസര്‍, മുണ്ടാസ്പട്ടി രാമദോസ് എന്നിവരാണ് തമിഴ് പതിപ്പില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ രവീന്ദ്രന്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

2015 ല്‍ പ്രദര്‍ശനത്തിനെത്തിയ “അടി കപ്യാരെ കൂട്ടമണി” ഫ്രൈഡേ ഫിലിം ഹൗസ് ആണ് നിർമിച്ചത്. നവാഗതനായ ജോണ്‍ വര്‍ഗീസ് ആയിരുന്നു സംവിധാനം നിർവഹിച്ചത്.

https://softsht.com/