പറവ എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം സൗബിൻ ശാഹിർ വീണ്ടും സംവിധായകനാകുന്നു. ‘ഓതിരം കടകം’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റർ പുറത്തിറങ്ങി. ദുൽഖർ നായകനാകുന്ന സിനിമ അദ്ദേഹത്തിന്റെ പിറന്നാൾ പ്രമാണിച്ച് ആണ് പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ മറ്റു താരങ്ങളെയോ അണിയറ പ്രവർത്തകരെയോ കുറിച്ച് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.




