ദുൽഖറിന്റെ മാസ്സ് ചിത്രം; അഭിലാഷ് ജോഷി ഒരുക്കുന്ന ‘കിങ് ഓഫ് കൊത്ത’യുടെ പോസ്റ്റർ പുറത്തിറങ്ങി

മലയാള സിനിമയുടെ യുവ സൂപ്പർതാരം ദുൽഖർ സൽമാൻ ഇന്ന് പിറന്നാൾ ആഘോഷത്തിലാണ്. ഇന്നലെ മുതൽ തന്നെ താരത്തിന് ആശംസകളുമായി ആരാധകരും സോഷ്യൽ മീഡിയ കൈയ്യടക്കി വെച്ചിരിക്കുകയാണ്. രാവിലെ തൊട്ട് ആരാധകർക്കുള്ള സമ്മാനമായി താരത്തിന്റെ വരാനിരിക്കുന്ന സിനിമയുടെ വിവിധ പ്രഖ്യാപനങ്ങളും വന്നു. ആക്കൂട്ടത്തിലേക്ക് ഇതാ ഉത്സവത്തിന്റെ സമാപനത്തിന് വെടിക്കെട്ട് എന്ന പോലെ ഒരു മാസ്സ് പ്രഖ്യാപനവും കൂടി വന്നിരിക്കുകയാണ്. സംവിധാനയാകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ദുൽഖറിന്റെതായി പ്രഖ്യാപിച്ചിരിക്കുന്നത്. ദുൽഖർ തന്നെയാണ് പോസ്റ്റർ തന്റെ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചത്.

പൊരിഞ്ചു മറിയം ജോസ് എന്ന സിനിമക്ക് കഥ ഒരുക്കിയ അഭിലാഷ് എൻ ചന്ദ്രൻ ആണ് കിംഗ് ഓഫ് കൊത്തയുടെയും രചന നിർവഹിക്കുന്നത്. ദുൽഖർ തന്നെയാണ് സിനിമയുടെ നിർമാണം. ജോഷി – മമ്മൂട്ടി കൂട്ടുകെട്ട് പോലെ രണ്ടാം തലമുറയുടെ ഈ ഒത്തുചേരൽ ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

King Of Kotha Official Poster
buy windows 10 education