മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ നായകാനായെത്തുന്ന രണ്ടാമത്തെ തെലുങ്ക് ചിത്രം ഒരുങ്ങുകയാണ്. ഇപ്പോൾ താരത്തിന്റെ ജന്മദിനത്തിൽ ചിത്രത്തിന്റെ മേക്കിങ് വീഡിയോ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുകയാണ്. പ്രൊഡക്ഷന്‍ നമ്ബര്‍ സെവന് എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയില്‍ ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് നടന് അവതരിപ്പിക്കുന്നത്.
ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥയ്ക്ക് എത്രയും പെട്ടെന്ന് നിങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാം എന്ന കുറിപ്പോടെയാണ് അണിയറപ്രവര്‍ത്തകര്‍ വീഡിയോ പങ്കുവെച്ചത്.ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രം മഹാനടി നിര്‍മ്മിച്ച സ്വപ്ന മൂവീസും വൈജയന്തി ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ദുൽഖർ ആദ്യം അഭിനയിച്ച തെലുങ്ക്ചിത്രമായിരുന്നു മഹാനടി.
buy office 2016 pro