അയ്യപ്പനും കോശിയും തെലുങ്കിലേക്ക്; അയ്യപ്പൻ നായരായി പവൻ കല്യാൺ റാണ ദഗ്ഗുബട്ടി കോശിയായെത്തും

അയ്യപ്പനും കോശിയും’ തെലുങ്ക് റീമേക്കിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് നായകന്‍ പവന്‍ കല്യാണ്‍. കോശിയെ പോലീസ് സ്റ്റേഷനിലെത്തിച്ച ശേഷം അയ്യപ്പന്‍-കോശി യുദ്ധത്തിന്റെ ഓപ്പണിംഗ് അരങ്ങേറുന്ന രംഗങ്ങളുടെ മേക്കിംഗ് വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

മലയാളത്തില്‍ ബിജുമേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായർ എന്ന കഥാപാത്രത്തിനെ തെലുങ്കിൽ പവൻ കല്യാൺ ആണ് അവതരിപ്പിക്കുന്നത്.’ഭിംല നായക്’ എന്നാണ് കഥാപാത്രത്തിന്റെ പേര്.പൃഥ്വിരാജ് അവതരിപ്പിച്ച റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി ജോണെന്ന കഥാപാത്രം റാണ ദഗ്ഗുബട്ടി ആകും അവതരിപ്പിക്കുന്നത്. ടൈറ്റിൽ കഥാപാത്രങ്ങൾക്ക് തുല്യ പ്രാധാന്യമാണ് മലയാളത്തിൽ നൽകിയിരുന്നതെങ്കിൽ തെലുങ്കിൽ പവൻ കല്യാണിന്റെ കഥാപാത്രത്തിനാകും പ്രാധാന്യം നൽകുക. സാഗര്‍.കെ ചന്ദ്രയാണ് തെലുങ്ക് പതിപ്പ് സംവിധാനം ചെയ്യുന്നത്. എസ്.തമനാണ് സംഗീതം. പവര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന തെലുങ്ക് സൂപ്പര്‍താരം പവന്‍ കല്യാണിന്റെ ആരാധകരെ ആവേശത്തിലാക്കുന്ന വിധത്തിൽ ചിത്രത്തിന്റെ തിരക്കഥയിൽ മാറ്റം വരുത്തുമെന്നാണ് റിപ്പോർട്ട്.

Rana Daggubati in Ayyappanum Koshiyum Telugu Remake

മലയാളത്തില്‍ ഗൗരിനന്ദ അവതരിപ്പിച്ച കണ്ണമ്മ എന്ന കഥാപാത്രത്തെ തെലുങ്കില്‍ ഐശ്വര്യ രാജേഷാണ് അവതരിപ്പിക്കുന്നത്. രണ്ട് ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കിയ ചിത്രം കഴിഞ്ഞ ദിവസം പുനരാരംഭിച്ചിരുന്നു. പിഎസ്പികെറാണാമുവീ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ടൈറ്റില്‍ പ്രഖ്യാപനവും ഉടനുണ്ടാകും.സമുദ്രക്കനിയും തെലുങ്ക് പതിപ്പില്‍ പ്രധാന റോളിലുണ്ട്. ത്രിവിക്രം ശ്രീനിവാസാണ് തിരക്കഥ തയ്യാറാക്കുന്നത്. 2022 റിലീസായാണ് ആലോചിക്കുന്നത്

മലയാളത്തില്‍ സച്ചി രചനയും സംവിധാനവും നിര്‍വഹിച്ച ഒറിജിനല്‍ പതിപ്പ് നിരൂപക പ്രശംസ നേടുകയും തിയറ്ററില്‍ മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

buy office 2019 pro