ബോക്സറായി മോഹൻലാൽ എത്തുന്നു; പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയദർശൻ

മരക്കാറിന് ശേഷം പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ മോളിവുഡിലെ പ്രധാന ചർച്ച വിഷയം.ബോക്‌സിംഗ് പശ്ചാത്തലമാക്കുന്ന ചിത്രത്തിൽ ബോക്സറായാണ് മോഹൻലാൽ എത്തുന്നത്. മലയാളിയായ ഒരു ബോക്സറുടെ കരിയറിലെ വീഴ്ചയും ഉയർച്ചയുമാണ് ചിത്രത്തിന് ആധാരം. പ്രിയദർശൻ തന്നെയാണ് പുതിയ ചിത്രം സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.

കഥാപാത്രത്തിനായി 15 കിലോ ശരീരഭാരം മോഹൻലാൽ കുറയ്ക്കണമെന്നും പിന്നീട് അത് തിരിച്ചുപിടിക്കണമെന്നും പ്രിയദർശൻ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ആദ്യ സ്പോർട്സ് ചിത്രമാണ് ഇത്.

മാര്‍ട്ടിന്‍ സ്കോര്‍സെസെയുടെ സംവിധാനത്തില്‍ റോബര്‍ട്ട് ഡി നീറോ നായകനായ ഹോളിവുഡ് ചിത്രം ‘റേജിംഗ് ബുള്‍’ തന്നെ എക്കാലത്തും മോഹിപ്പിച്ചിട്ടുള്ള ചിത്രമാണെന്ന് പറയുന്ന പ്രിയന്‍ ഇത് തങ്ങളുടെ ‘റേജിംഗ് ബുള്‍’ ആയിരിക്കുമെന്നും പറയുന്നു.മോഹന്‍ലാല്‍ ബോക്സിംഗ് പരിശീലിക്കുന്ന ചില ചിത്രങ്ങള്‍ ഫാന്‍ ഗ്രൂപ്പുകളിലൂടെയും പ്രചരിച്ചിരുന്നു.