പൃഥ്വിരാജ് ചിത്രം ‘കുരുതി ‘ഓണത്തിനെത്തും; പുതിയ സ്റ്റിൽ പുറത്ത്

പൃഥ്വിരാജ് സുകുമാരൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളം ത്രില്ലർ കുരുതിയിലെ പുതിയ സ്റ്റിൽ പുറത്ത്. അനിഷ് പല്യാൽ രചിച്ച് മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോൻ ആണ് നിർമ്മിക്കുന്നത്.

സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഉൾപ്പെടുന്ന ചിത്രമാണ് കുരുതി. മുരളി ഗോപി റോഷൻ മാത്യു, ശിന്ദ്ര, ഷൈൻ ടോം ചാക്കോ,മാമുക്കോയ, മണികണ്ഠൻ രാജൻ, നെൽസൺ,സാഗർ സൂര്യ, നവാസ് വള്ളിക്കുന്ന് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ഒടിടി റിലീസായി എത്തുന്ന ചിത്രം ഓണത്തിന് ആമസോൺ പ്രൈമിൽ ഓഗസ്റ്റ് 11ന് റിലീസാകും.