ആര്‍‌ആര്‍‌ആറിന്റെ ചിത്രീകരണത്തിന് ആലിയ ഭട്ട് ഹൈദരാബാദിലേക്ക്

രാജമൗലി സിനിമ ആര്‍‌ആര്‍‌ആർ ന്റെ ചിത്രീകരണത്തിനായി ആലിയ ഭട്ട് ഹൈദരാബാദിലേക്ക്. താരം തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചത്. ജൂലൈ 15 ന് ആര്‍‌ആര്‍‌ആറിന്റെ മേക്കിംഗ് വീഡിയോ ആലിയ പങ്ക് വെച്ചിരുന്നു. ജൂലൈ 20 ചൊവ്വാഴ്ച നടി തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലൂടെ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതിനായി ഹൈദരാബാദിലേക്ക് പോകുന്ന കാര്യം അറിയിച്ചത്.

എസ് എസ് രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍, ഒലിവിയ മോറിസ്, അജയ് ദേവ്ഗണ്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം എം കീരവാണിയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. കെ.കെ. സെന്തിൽ കുമാർ ക്യാമറ കൈകാര്യം ചെയ്യും.

ഡി‌വി‌വി എന്റർടൈൻമെന്റിന്റെ ബാനറിൽ ഡി‌വി‌വി ദാനയ്യ ആണ് സിനിമ നിര്‍മ്മിക്കുന്നത്. സ്വാതന്ത്ര്യ സമരത്തെ പശ്ചാത്തലം ആക്കിയാണ് ആർ ആർ ആർ ഒരുങ്ങുന്നത്. അല്ലൂരി സീതാരാമരാജു കോമരം ഭീം എന്നിവരെ മുഖ്യ കഥാപാത്രങ്ങൾ ആക്കിയാണ് സിനിമ എത്തുന്നത്. ചിത്രം ഒക്ടോബര്‍ 13ന് തീയറ്ററില്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.