‘പയ്യ’യിൽ നിന്ന് നയൻ‌താര പിന്മാറിയത് പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് വെളിപ്പെടുത്തൽ

കാര്‍ത്തിയും തമന്നയും അഭിനയിച്ച്‌ ഹിറ്റായ തമിഴ് സിനിമയാണ് പയ്യ. ചിത്രത്തില്‍ ആദ്യം നായികയായി നിശ്ചയിച്ചത് നയന്‍താരയെ ആയിരുന്നു. പ്രതിഫലത്തെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടർന്നാണ് നയന്‍താര പിന്മാറിയത് എന്നാണ് ഇപ്പോൾ വെളിപ്പെടുത്തുന്നത്. “പയ്യ’യുടെ സംവിധായകന്‍ ലിംഗു സ്വാമി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“ആയിരത്തില്‍ ഒരുവന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് കാര്‍ത്തി ഈ ചിത്രത്തിലേക്ക് വരുന്നത്റോ, റോഡ് മൂവി എന്ന നിലയില്‍ ചെയ്ത ചിത്രത്തിലേക്ക് നയന്‍താരയെയാണ് ആദ്യം നായികയായി തീരുമാനിച്ചത്. എന്നാല്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം അവര്‍ തള്ളിയതോടെ, തമന്നയെ നായികയായി തിരഞ്ഞെടുക്കുകയായിരുന്നു. അന്ന് പയ്യാ ഉപേക്ഷിച്ച്‌ നയന്‍താര ചെയ്ത ചിത്രമാണ് സൂര്യ നായകനായെത്തിയ ആദവന്‍. “ എന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്.

നയൻസിന്റെ സിനിമ ഗ്രാഫിൽ ഇടക്ക് ഹിറ്റുകളുടെ എണ്ണത്തിലും അവസരങ്ങളിലും കുറവ് സംഭവിച്ചെങ്കിലും വമ്പൻ തിരിച്ചുവരവാണ് അവർ നടത്തിയത്. ഇപ്പോൾ തെന്നിന്ത്യൻ സൂപ്പർതാരമാണ് നയൻ‌താര. നായികാ പ്രാധാന്യമുള്ള സിനിമകളിലെക്ക് ചുവട് മാറി എന്നതും ഈ തിരിച്ചുവരവിന്റെ പ്രത്യേകതയാണ്.