മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ ഞാനല്ല; നിർമാതാവ് രാജീവ് ഗോവിന്ദൻ പറയുന്നു

നടനും എം എൽ എ യുമായ മുകേഷും നർത്തകി മേതിൽ ദേവികയുമായുള്ള വിവാഹ ബന്ധം അടുത്തിടെ ആണ് വേർപിരിഞ്ഞത്. ഇത് സംബന്ധിച്ച് മേതിൽ ദേവിക തന്നെ സ്ഥിതീകരണവും നടത്തിയിരുന്നു. എന്നാൽ ഇതിനെ തുടർന്ന് ഇപ്പോൾ പുലിവാൽ പിടിച്ചിരിക്കുന്നത് നിർമാതാവും ഗാന രചയിതാവുമായ രാജീവ് ഗോവിന്ദൻ എന്ന രാജീവ് നായർ ആണ്. ലൗ റീൽസ് എന്ന യൂട്യൂബ് ചാനലിൽ ആണ് മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ എന്ന പേരിൽ രാജീവ് ഗോവിന്ദന്റെ ചിത്രങ്ങൾ അടക്കം പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. എന്നാൽ ഇത് താനല്ല എന്നും മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടുത്തെന്നും രാജീവ് ഗോവിന്ദൻ ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ പറയുന്നു. യൂട്യൂബിൽ തന്റെ ചിത്രം ഉപയോഗിച്ച് തെറ്റായ വാർത്ത നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജീവ് ഗോവിന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്‌