താരനിരയിൽ ശോഭിച്ച് മണിരത്നത്തിന്റെ ‘പൊന്നിയിൽ സെൽവൻ’; വൻ മേക്ക്ഓവറിൽ ജയറാമും

മണിരത്‌നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്‍വന്റെ’ ഒന്നാം ഭാഗത്തിന്റെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് വികടന്‍ മാസിക. ജയറാം ഉള്‍പ്പെടെയുള്ള താരനിര വന്‍ മേക്ക് ഓവറിലാണ് ചിത്രത്തില്‍ എത്തുന്നത്. ആഴ്വാർകടിയൻ നമ്പിയെന്ന കഥാപാത്രത്തെയാണ് ജയറാം സിനിമയിൽ അവതരിപ്പിക്കുന്നത്. വിദൂഷ സമാനമായ റോളാണിതെന്ന റിപ്പോർട്ട് ഉണ്ട്. ബാബു ആന്റണി, ലാൽ, റിയാസ് ഖാൻ, റഹ്മാൻ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് സിനിമയിലെ മറ്റ് മലയാളി താരങ്ങൾ.ഐശ്വര്യ റായ് ,വിക്രം, ജയം രവി, കാർത്തി, പ്രകാശ് രാജ്, ശരത് കുമാർ, പ്രഭു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കാസ്റ്റിങ്ങ് ലിസ്റ്റ് പുറത്തുവന്നതിനൊപ്പം ക്യാരക്ടർ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ആദ്യം അമിതാഭ് ബച്ചനായി തീരുമാനിച്ചിരുന്ന സുന്ദര ചോഴരുടെ കഥാപാത്രം പ്രകാശ് രാജാണ് അവതരിപ്പിക്കുന്നത്. ആദിത്യ കരികാലന്റെ വേഷത്തിൽ വിക്രമെത്തും. മന്ദാകിനി എന്ന നായികാ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ഐശ്വര്യ റായ് അവതരിപ്പിക്കുന്നു.

പ്രശസ്ത എഴുത്തുകാരൻ കൽകി കൃഷ്ണമൂർത്തിയുടെ ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ അമ്പലങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിർമ്മിച്ച രാജ രാജ ചോളൻ ഒന്നാമൻ അരുൾമൊഴി വർമന്റെ കഥയാണ് പൊന്നിയിൻ ശെൽവൻ. ഇന്ത്യയിലെ ഏറ്റവും കൂടുതൽ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം കൂടിയാണ് പൊന്നിയൻ സെൽവൻ. 500 കോടിയാണ് സിനിമയുടെ ബജറ്റ്. മണിരത്നവും എഴുത്തുകാരൻ ബി ജയമോഹനും ചേർന്നാണ് തിരക്കഥയൊരുക്കുന്നത്.

പൊന്നിയിൻ സെൽവനെ ആസ്പദമാക്കി 1958ൽ എ.ജി.ആർ ചലച്ചിത്രം നിർമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം ആ പദ്ധതി ഉപേക്ഷിച്ചു. മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണ് ഈ ചിത്രം. 2012ൽ ഈ സിനിമയുടെ ജോലികൾ മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം പദ്ധതി നീണ്ടുപോയി.