അരവിന്ദ് സ്വാമിയെ നായകനാക്കി സെല്‍വ സംവിധാനം ചെയ്യുന്ന വണങ്കാമുടിയുടെ ടീസർ ഹിറ്റാകുന്നു. അരവിന്ദ് സ്വാമി പോലീസ് വേഷത്തിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. റിതിക സിംഗാണ് നായികയായെത്തുന്നത്. സിമ്രാന്, ഹരീഷ് ഉത്തമന്, നന്ദിത, എന്നിവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
അതേസമയം കുഞ്ചാക്കോ ബോബനും ജാക്കി ഷറോഫിനുമൊപ്പം ഒറ്റ് എന്ന ചിത്രത്തിലൂടെ അരവിന്ദ് സ്വാമി മലയാളത്തിലേക്ക് വീണ്ടും എത്തുന്നു. ടി.പി ഫെല്ലിനി സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിന്റെ രണ്ടാമത് ഷെഡ്യൂൾ ഉടൻ ഗോവയിൽ ആരംഭിക്കും. ദ് ഷോ പീപ്പിളിന്റെ ബാനറിൽ തമിഴ് നടൻ ആര്യയും ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തമിഴിൽ രണ്ടഗം എന്ന പേരിലും ചിത്രം എത്തുന്നുണ്ട്



