മീരാഭായി ചാനുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്

ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയ മീരാബായി ചാനുവിന്റെ ജീവിതകഥ വെള്ളിത്തിരയിലേക്ക് എത്തുന്നു. വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായത്. ചിത്രത്തിന്റെ ധാരണ പത്രത്തില്‍ ചാനുവിന്റെ ടീം ഒപ്പുവച്ചതായി വാർത്തകളുണ്ട്. മണിപ്പൂരി ഭാഷയിലാണ് ചിത്രീകരണം നടത്തുക. എന്നാല്‍, ഇംഗ്ലീഷിലും, വിവിധ ഇന്ത്യന്‍ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റം നടത്തുന്നതായിരിക്കും.

ശ്രുതി ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ആറുമാസത്തിനുശേഷം ചിത്രീകരണം ആരംഭിക്കും.ഇതിനായി, ചാനുവിനോട് സാദൃശ്യമുള്ള അതേ പ്രായത്തിലുള്ള പെണ്‍കുട്ടിയെ തേടുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ