ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ഷെഫീക്കിന്റെ സന്തോഷം’; പോസ്റ്റർ പുറത്തിറക്കി മമ്മൂക്ക

ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ സിനിമയുടെ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന് പേരിട്ടിരിക്കുന്ന സിനിമ ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദനും കൂടെ ബാദുഷയും ചേർന്നാണ് നിർമ്മിക്കുന്നത്. മേപ്പടിയാൻ എന്ന സിനിമക്ക് ശേഷം ഉണ്ണി മുകുന്ദൻ ഫിലിംസ് നിർവഹിക്കുന്ന രണ്ടാമത്തെ സിനിമയാണിത്. നവാഗതനായ അനൂപ് ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഗുലുമാൽ എന്ന ടി.വി പരിപാടിയിലൂടെ ശ്രദ്ധേയനായ വ്യകതിയാണ് അനൂപ്.

ഒരു പക്ക റിയലിസ്റ്റിക് ഫൺ സിനിമയായി ഒരുങ്ങുന്ന ഷെഫീക്കിന്റെ സന്തോഷത്തിൽ ഷാൻ റഹ്മാൻ ആണ് സംഗീതം നിർവഹിക്കുന്നത്. എൽദോ ഐസക് ചായാഗ്രഹണവും നിർവഹിക്കുന്നു.