വന്മൻ താരനിരയുമായി വേണുവിന്റെ ‘കാപ്പ’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

കാർബൺ എന്ന സിനിമക്ക്‌ ശേഷം വേണു ഒരുക്കുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. വൻ താരനിര അണി നിരക്കുന്ന സിനിമയുടെ മോഷൻ പോസ്റ്റർ മമ്മൂട്ടിയും മോഹൻലാലും ചേർന്നാണ് പുറത്തിറക്കിയത്‌. പൃഥ്വിരാജ്‌, മഞ്ജു വാര്യർ, ആസിഫ്‌ അലി, അന്ന ബെൻ തുടങ്ങിയവരാണ് സിനിമയിൽ മുഖ്യ വേഷത്തിലെത്തുന്നത്‌. ‘കാപ്പ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം എഴുത്തുകാരൻ ജി.ആർ ഇന്ദുഗോപന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് എടുക്കുന്നത്‌. ഇന്ദുഗോപൻ തന്നെയാണ് സിനിമയുടെ രചനയും നിർവഹിക്കുന്നത്‌. ഫെഫ്ക റൈറ്റേഴ്സ്‌ യൂണിയൻ ആണ് ചിത്രം നിർമ്മിക്കുന്നത്‌.

തിരുവനന്തപുരത്ത്‌ നടക്കുന്ന കഥയാണ് കാപ്പ. സനു ജോൺ വർഗീസ്‌ ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസ്‌ സംഗീതവും മഹേഷ്‌ നാരായാണൻ എഡിറ്റിംഗും നിർവഹിക്കുന്നു. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്‌.