തെന്നിന്ത്യയിലെ ഒരു കാലത്തെ സൂപ്പർ നായികയായിരുന്നു സുഹാസിനി.മുൻനിര നായകന്മാരുടെയെല്ലാം നായികയായി സുഹാസിനി വേഷമിട്ടിട്ടുണ്ട്. ‘സിന്ധു ഭൈരവി’ എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സുഹാസിനിയ്ക്ക് ലഭിച്ചിട്ടിട്ടുണ്ട്. നടിയായും, സംവിധായികയായും, എഴുത്തുകാരിയായും, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റു മായുമെല്ലാം പ്രശസ്തി നേടിയിട്ടുണ്ട് സുഹാസിനി.
പ്രശസ്ത സംവിധായകൻ മണിരത്നവുമായുള്ള വിവാഹത്തിന് ശേഷവും സുഹാസിനി അഭിനയത്തിൽ തുടരുകയാണ്.ഇപ്പോഴിതാ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ചുള്ള സുഹാസിനിയുടെ കുടുംബചിത്രമാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.കഴിഞ്ഞ ദിവസമായിരുന്നു സുഹാസിനിയുടെ 60ാം ജന്മദിനം.തന്റെ അച്ഛനായ ചാരുഹാസനും, അമ്മയ്ക്കും, ഇളയച്ഛനായ കമൽഹാസനുമൊപ്പമുള്ള ചിത്രമാണ് സുഹാസിനി പങ്കുവെച്ചത്. ഈ വൈകാരിക ചിത്രം പങ്കുവെയ്ക്കാതിരിക്കാനാവില്ലെന്ന ടാഗ് ലൈനോടെയാണ് സുഹാസിനി ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.



