പ്രമുഖ പാചക വിദഗ്ധനും ചലച്ചിത്ര നിർമാതാവുമായ നൗഷാദിന്റെ വിയോഗം ഏറെ ദുഃഖത്തോടെയാണ് എല്ലാവരും കേട്ടത്. രോഗബാധയെ തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു നൗഷാദ്. സെയ്ദ് മാഹീന് അബൂബക്കര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി’ന്റെ ഉടമയാണ്. കുറച്ച് കാലങ്ങളായി തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നൗഷാദ്. അതിനിടെയാണ് ഭാര്യ ഷീബ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പതിമൂന്ന് വയസ്സുകാരിയായ നഷ്വയാണ് ഇവരുടെ ഏക മകള്‍.

സിനിമയോട് വലിയ താല്പര്യമുണ്ടായിരുന്ന നൗഷാദിനെ ബ്ലെസിയുമായുള്ള സൗഹൃദമാണ് ചലച്ചിത്ര രംഗത്തേക്ക് കൊണ്ടുവരുന്നത്. മമ്മൂട്ടിയെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത കാഴ്ചയുടെ സഹനിര്‍മാതാവായി സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പിന്നീട് ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളും നിർമിച്ചിട്ടുണ്ട്.

നൗഷാദിന്റെ വേർപാടിൽ മുഖ്യമന്ത്രി പിണറായി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,ചലച്ചിത്രങ്ങളായ മമ്മൂട്ടി, മോഹൻലാൽ, ബിജു മേനോൻ, ദിലീപ്, പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ പ്രമുഖർ ആദരാഞ്ജലി അർപ്പിച്ചു.



