കരയൂല, കരകയറേണ്ടേ; ചിരിയോടെ വാക്സിനെടുക്കുന്ന ചിത്രം പങ്കുവെച്ച് ഗിന്നസ് പക്രു

വാക്സിൻ എടുക്കുന്നതും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കലുമാണ് പ്രതിരോധത്തിനുള്ള മാര്‍ഗം.കോവിഡ് മഹാവ്യാധിയെ പ്രതിരോധിക്കാൻ മടിക്കാതെ വാക്സിൻ എടുക്കൂവെന്ന് സൂചിപ്പിച്ച് തന്റെ ഫോട്ടോ പങ്ക് വച്ചിരിക്കുകയാണ് നടൻ ഗിന്നസ് പക്രു.

കരയൂല, കരകയറേണ്ടേ എന്ന കുറിപ്പോടെയാണ് ഗിന്നസ് പക്രു ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.  രണ്ടാം ഡോസ് വാക്സിൻ എടുത്തതിന്റെ ഫോട്ടോയാണ് ഗിന്നസ് പക്രു പങ്കുവെച്ചിരിക്കുന്നത്.  ചിരിച്ചുകൊണ്ടുള്ള ഗിന്നസ് പക്രുവിന്റെ ഫോട്ടോയ്‍ക്ക് ഒട്ടേറെ പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഗിന്നസ് പക്രുവിന്റെ വാക്സിൻ ഫോട്ടോ ഹിറ്റാകുകയും ചെയ്യുകയാണ്.

കോവിഡ് വാക്സിൻ സ്വീക്കരിക്കുമ്പോൾ താരങ്ങള്‍ പേടിക്കുന്നതായും കരയുന്നതായും ഭാവിക്കുന്നതിന്റെ ഫോട്ടോകള്‍ക്ക് വിമര്‍ശനങ്ങള്‍ വന്നിരുന്നു.