നീണ്ട 12 വർഷങ്ങൾക്ക് ശേഷം മോഹൻലാൽ – ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രത്തിന് ഇന്ന് തുടക്കം കുറിച്ചു

മലയാളത്തിലെ മികച്ച ഹിറ്റ്‌ കൂട്ടുകെട്ടിൽ ഒന്നായ മോഹൻലാൽ – ഷാജി കൈലാസ് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം ഇന്ന് ആരംഭിച്ചു. ഏറെ നാൾ സിനിമയിൽ നിന്ന് വിട്ടു നിന്നിരുന്ന ഷാജി കൈലാസ് പൃഥ്വിരാജിനെ നായകനാക്കി തുടങ്ങിയ കടുവ കോവിഡ് പ്രതിസന്ധികൾ കാരണം ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്. മോഹൻലാൽ ചിത്രം പൂർത്തീകരിച്ചതിന് ശേഷം ആയിരിക്കും ഇനി കടുവ ആരംഭിക്കുക. ആശിർവാദ് സിനിമാസിന്റെ മുപ്പതാം നിർമാണ സംരംഭമാണ് ഇന്ന് ആരംഭിക്കുന്ന പുതിയ ചിത്രം. രാജേഷ് ജയരാമൻ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.