ഖാലിദ് റഹ്മാൻ – ടോവിനോ ഒന്നിക്കുന്ന ‘തല്ലുമാല’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലൗ എന്നീ സിനിമകൾക്ക് ശേഷം ഖാലിദ് റഹ്മാൻ ഒരുക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ടോവിനോ തോമസ് മുഖ്യ വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ പേര് തല്ലുമാല എന്നാണ്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. കല്യാണി ആണ് ചിത്രത്തിലെ നായികയായി എത്തുന്നത്.

മുഹ്സിൻ പരാരിയും അഷ്‌റഫ്‌ ഹംസയും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ജിംഷി ഖാലിദ് ചായാഗ്രഹണവും വിഷ്ണു വിജയ് സംഗീതവും ഒരുക്കുന്നു.