പൃഥ്വിരാജ് ചിത്രത്തിൽ കാർത്തികിന്റെ ശബ്ദ മാധുര്യം വീണ്ടും..!!

ആദം ജോണിലെ ‘ഈ കാറ്റു വന്നു’ എന്ന ഹിറ്റ് ഗാനത്തിന് ശേഷം വീണ്ടും ഒരു പൃഥ്വിരാജ് ചിത്രത്തിന് പാട്ട് പാടാൻ ഒരുങ്ങുകയാണ് കാർത്തിക്‌.

അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കാർത്തിക് വീണ്ടും പാടുന്നത്. എം ജയചന്ദ്രന്റെ സംഗീതത്തിലാണ് കാർത്തിക്ക് പാടുന്നത്. പൃഥ്വിരാജിന് വേണ്ടി എം ജയചന്ദ്രന്റെ സംഗീതത്തിൽ ഇതിനു മുൻപ് പാടിയ ‘അകലെ’ എന്ന ഗാനവും ഹിറ്റ് ചാർട്ടിൽ ഉള്ളതായിരുന്നു.

കാർത്തിക്ക് തന്നെയാണ് തന്റെ സന്തോഷം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.

ചിത്രത്തിനയുള്ള പാട്ടിനായി ഇനി ആരാധകരുടെ കാത്തിരിപ്പ് തുടങ്ങുകയാണ് ഇവിടെ. ഇനിയും പേരിടാത്ത ചിത്രത്തിൽ രഘു ദീക്ഷിത് മറ്റൊരു പാട്ട് ചെയ്യുന്നു. രണ്ടു പാട്ടുകളാണ് എം. ജയചന്ദ്രന്റേതായി ചിത്രത്തിലുണ്ടാവുക.

വിവാഹ ശേഷം മലയാളത്തിന്റെ പ്രിയ നായിക നസ്രിയ തിരിച്ചുവരുന്ന ചിത്രം എന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്‌. പാർവതിയാണ് മറ്റൊരു നായിക കഥാപാത്രം ചെയ്യുന്നത്‌. പൃഥ്വിരാജും പാർവതിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രവുമാണിത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments