ഒരു മലയാള സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ബോബ് മാർളിയും ചെഗുവേരയും; ‘മാർളിയും മക്കളും’ എന്ന ചിത്രത്തിന്റെ തകർപ്പൻ മോഷൻ പോസ്റ്റർ കാണാം..

ഗഫൂർ ഇലിയാസ് സംവിധാനം ചെയ്യുന്ന ‘മാർളിയും മക്കളും’ മോഷൻ പോസ്റ്റർ പുറത്തു വിട്ടു. ടോവിനോ തോമസ് ആണ് തന്റെ ഫെയ്‌സ്ബുക്ക് പേജ്ലൂടെ പോസ്റ്റർ പുറത്തു വിട്ടത്.

മൂന്നു നായകന്മാർ ആണ് ചിത്രത്തിൽ ഉള്ളത്. ആൻമറിയ കലിപ്പിലാണ്, മാസ്റ്റർ പീസ് എന്നിവയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത ജോണ് കൈപ്പിള്ളിൽ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം.

ഒരു ഫാന്റസി ആക്ഷൻ ത്രില്ലർ നർമത്തിൽ ചാലിച്ചു അവതരിപ്പിക്കുകയാണ് ‘മാർളിയും മക്കളും’ ചെഗുവേരയുടെ ജന്മദിനം കൂടിയായ ഇന്ന് റിലീസ് ചെയ്ത മോഷൻ പോസ്റ്ററിൽ ബോബ് മാർളിയും ചെഗുവേരയേയും എടുത്തു കാട്ടുന്നുമുണ്ട്. തകർപ്പൻ ബിജിഎം ആണ് മോഷൻ പോസ്റ്ററിന് നൽകിയിരിക്കുന്നത്.. ചിത്രത്തിന്റെ പ്രതീക്ഷ കൂട്ടുന്ന ചേരുവകൾ എല്ലാം തന്നെ ചേർത്ത കിടിലൻ മോഷൻ പോസ്റ്റർ തന്നെയാണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments