നൂറാം ചിത്രത്തിന്റെ നിറവിൽ പൃഥ്വി; ആകാംക്ഷയോടു ‘കൂടെ’ ആരാധകരും..!

അഞ്ജലി മേനോൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കൂടെ’ പൃഥ്വിയുടെ നൂറാം ചിത്രമായിരിക്കും.. കാൽ നൂറ്റാണ്ടോളം വരുന്ന സിനിമ ജീവിതത്തിലെ പ്രധാന അധ്യായം കൂടിയായിരിക്കും ഈ ചിത്രം. കഴിഞ്ഞ ദിവസങ്ങളിലാണ് ചിത്രത്തിന്റെ ടൈറ്റിലും സോങ്ങും അണിയറക്കാർ പുറത്തു വിട്ടത്. മികച്ച പ്രതികരണങ്ങൾ ആണ് പാട്ടിനു ലഭിക്കുന്നത്. നസ്രിയയുടെ ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയായ ചിത്രസത്തിൽ പാർവതിയും സംവിധായകൻ രഞ്ജിത്തും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ജോഷ്വാ, ജെന്നി, ചേട്ടൻ-അനിയത്തിയുടെ കഥ പറയുന്ന ചിത്രം ഒരു കപ്ലീറ്റ് ഫാമിലി എന്റര്ടെയ്നർ ആണെന്നാണ് സംവിധായിക അഞ്ജലി മേനോൻ hit fm 96നോട് പറഞ്ഞത്.

ദുബായിൽ ഓയിൽ റിഫൈനറി ക്ളീൻ ചെയ്യുന്ന ആളാണ് ജോഷ്വാ, ഒരുപാട് മാനസികതലങ്ങൾ ഉള്ള ജോഷ്വായെ പൃഥ്വി അവതരിപ്പിക്കുമ്പോൾ ആ കഥാപാത്രത്തെ അറിയാനുള്ള ആകാംഷയിലാണ് ആരാധകർ. ഏകദേശം 45 മിനിറ്റോളം 150 അടിയോളം വരുന്ന ഓയിൽ ടാങ്കിനടിയിൽ ചിലവഴിച്ച പൃഥ്വി പങ്കു വച്ച എക്സ്പീരിയൻസ് വലുതായിരുന്നു. ഇത്തരം ചെറിയ വലിയ കാര്യങ്ങളുടെ ആകെത്തുകയായിരിക്കും ‘കൂടെ’

ചിത്രം ജൂലൈയിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് അണിയറക്കാർ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments