അംഗീകാരങ്ങളും പ്രേക്ഷക ഹൃദയങ്ങളും ഒരുപോലെ വാരിക്കൂട്ടികൊണ്ട് മേരിക്കുട്ടി മുന്നോട്ട്… ഇത് ട്രാൻസ്ജന്റർ സമൂഹത്തിന്റെ കൂടി വിജയം…!

ട്രാൻസ്ജെന്റർ സമൂഹത്തിന്റെ വ്യഥകളും സമൂഹത്തിൽ അനുഭവിക്കുന്ന അവഗണനയും മറ്റും ചൂണ്ടിക്കാട്ടി ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാൻ മേരിക്കുട്ടി’.

സാമൂഹിക നീതി വകുപ്പ് മന്ത്രി കെ. കെ ഷൈലജ,മറ്റു ജീവനക്കാർ, ട്രാൻസ്ജെന്റർ സമൂഹത്തെ പ്രധിനിധീകരിച്ചു ചിലർ ഉൾപ്പടെ സംവിധായകനോടൊപ്പം മേരിക്കുട്ടി കാണുകയുണ്ടായി. സമൂഹത്തിനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി നടത്തിയ പ്രദർശനം കണ്ടവരുടെയെല്ലാം കണ്ണുകൾ നനയിച്ചു. കാലത്തിന്റെ ആവശ്യമായ ഇങ്ങനെയൊരു ചിത്രം ചെയ്തതിന് സംവിധായകൻ രഞ്ജിത്ശങ്കറിനെയും ജയസൂര്യയെയും അനുമോധിക്കാനും സന്ദർഭം ഉപയോഗിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments