ആരാധകർ ഒന്നടങ്കം കാത്തിരുന്ന മമ്മൂട്ടി – വൈശാഖ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടു. ‘മധുര രാജ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തെ പറ്റിയുള്ള ഏറ്റവും പുതിയ വാർത്തകൾ പ്രേക്ഷകരും ആരാധകരും ആകാംഷയോടെയായിരുന്നു കാത്തിരുന്നത്. ചിത്രത്തിന്റെ ആദ്യഭാഗമായ പോക്കിരിരാജയ്ക്കു ശേഷം 8 വര്ഷങ്ങൾക്കിപ്പുറമാണ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്. പീറ്റർ ഹെയ്ൻ – വൈശാഖ് കൂട്ടുക്കെട്ട് പുലിമുരുകനു ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
മൂന്നു ഷെഡ്യൂളുകളായി തമിഴ്‌നാട്ടിലും കേരളത്തിലുമായി 120 ദിവസങ്ങളായി മധുര രാജ ചിത്രീകരണം പൂർത്തിയാക്കും. തമിഴ് നടൻ ജയ്, പുലിമുരുകനിലൂടെ പ്രേക്ഷക ഹൃദയം കവർന്ന ജഗപതി ബാബു എന്നിവരും ചിത്രത്തിൽ മുഴുനീള താരങ്ങൾ ആയി എത്തുന്നു. ഷാജി കുമാർ ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിൽ ഗോപി സുന്ദർ സംഗീതം ചെയ്യുന്നു.

പ്രീ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്ന മധുര രാജ എന്നു തീയേറ്ററുകളിൽ എത്തും എന്നു ഇത് വരെ അണിയറക്കാർ പുറത്തു വിട്ടിട്ടില്ല. ആക്ഷനും ഇമോഷൻസിനും പ്രധാന്യം നൽകി ഒരുങ്ങുന്ന ചിത്രം പ്രേക്ഷകർക്ക് വൻ വിരുന്ന് തന്നെയായിരിക്കും.



