സംവിധായക കുപ്പായം അണിഞ്ഞതിനു ശേഷം മറ്റൊരു സിനിമക്ക് ക്യാമറ ചലിപ്പിക്കുന്നത് പൃഥ്വിക്ക് വേണ്ടി…..!! ലൂസിഫെർ സെറ്റിലെ സുജിത് വാസുദേവ്.!

പൃഥ്വിരാജ് ആദ്യമായി സംവിധായകൻ ആകുന്ന ചിത്രമാണ് ലുസിഫെർ. മോഹൻലാൽ നായകനായി മുരളി ഗോപിയുടെ കഥയ്ക്ക് ആണ് പൃഥ്വി സംവിധായകന്റെ തൊപ്പി അണിയുന്നത്. ചിത്രത്തിന്റെ ക്യാമറക്ക് പിന്നിൽ സുജിത് വാസുദേവ് ആണ്. ഇരുവരുമായി മുന്നേ വർക് ചെയ്തിട്ടുള്ള സുജിത്തിന്റെ ആദ്യ സംവിധാന സംരംഭമായ ജെയിംസ് ആൻഡ് ആലീസിൽ പൃഥ്വിയായിരുന്നു നായകൻ. ഇപ്പോൾ ‘ഓട്ടർഷ’ എന്ന തന്റെ രണ്ടാം ചിത്രവും സുജിത് പൂർത്തിയാക്കി. സംവിധായക കുപ്പായം അണിഞ്ഞതിനു ശേഷം ഇത് ആദ്യമായാണ് മറ്റൊരാളുടെ ചിത്രത്തിന് സുജിത് വാസുദേവ് ക്യാമറ ചലിപ്പിക്കുന്നത്. പൃഥ്വിയോടുള്ള അടുത്ത സൗഹൃദവും ഇതിനു കാരണമാണ്.

ഒരുപാട് സാഹസികത നിറഞ്ഞ ഷോട്ടുകൾ ചിത്രത്തിൽ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. സിനിമയിലെ വലിയ എക്സ്പീരിയൻസും എന്നാൽ സംവിധായക കുപ്പായം ആദ്യമായി അണിയുന്ന ആൾ എന്ന നിലയ്ക്കും പൃഥ്വിയുടെ ആഗ്രഹങ്ങൾ സ്ക്രീനിലെത്തിക്കുക എന്നത് സുജിത് വാസുദേവിന് ചെറിയൊരു വെല്ലുവിളി തന്നെയായിരിക്കും..

Source: The Prime Time

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments