‘രാക്ഷസൻ’ നായകൻ വിഷ്ണു വിശാൽ വിവാഹമോചിതനായി..!!

രാക്ഷസൻ എന്ന സിനിമയിലൂടെ പ്രേക്ഷകർക്ക്‌ സുപരിചിതനായ വിഷ്ണു വിശാൽ നിയമപരമായി വിവാഹമോചിതനായി. വിഷ്ണു തന്നെയാണ് ഇക്കാര്യം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്‌. ഒരു വർഷത്തിലധികമായി ഭാര്യ രജിനിയുമായി പിരിഞ്ഞു ജീവിക്കുകയായിരുന്ന താൻ ഇന്ന് നിയമപരമായി ബന്ധം വേർപ്പെടുത്തി എന്നാണ് വിഷ്ണു പറഞ്ഞത്‌.

ഒരുമിച്ച്‌ ഒരുപാട്‌ നല്ല കുറെ വർഷങ്ങൾ ചിലവഴിച്ചിട്ടുണ്ട്‌ എന്നും ഇനിയങ്ങോട്ടുള്ള ജീവിതത്തിൽ രജിനി തന്റെ നല്ല ഒരു സുഹൃത്ത്‌ ആയിരിക്കുമെന്നും വിഷ്ണു കുറിപ്പിൽ പറയുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments