പാർവതി, ടോവിനോ, ആസിഫ്‌ എന്നിവർ ഒരുമിക്കുന്ന ചിത്രം; ‘ഉയരെ’ മോഷൻ പോസ്റ്റർ ഇന്ന് വൈകീട്ട് 7 മണിക്ക്…!!

ആസിഡ് ആക്രമണത്തിന് ഇരയായ പല്ലവി എന്ന പെണ്കുട്ടിയായി പാർവതി എത്തുന്നു.. ട്ടെയ്ക്ക് ഓഫിന് ശേഷം മറ്റൊരു പ്രധാന വേഷത്തിലൂടെ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് പാർവതി.

‘ഉയരെ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ ഇന്ന് വൈകീട്ട് 7 മണിക്ക് ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജ് ലൂടെ പുറത്തു വിടും.

നവാഗതനായ മനു അശോകൻ ആണ് ചിത്രത്തിന്റെ സംവിധായകൻ. ക്യൂബ്‌ ഫിലിംസിന് വേണ്ടി ഷെനുക, ഷെഗ്ന, ഷെർഗ്ഗ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ രചന ബോബി – സഞ്ജയ് ആണ്. സംവിധായകൻ മനു അശോകൻ, അന്തരിച്ച രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു.

മഹേഷ് നാരായണൻ ആണ് എഡിറ്റിംഗ് ജോലികൾ നിർവഹിക്കുക. കൊച്ചി, മുംബൈ, ആഗ്ര, എന്നിവിടങ്ങളിലായിട്ടായിരിക്കും ഷൂട്ടിംഗ് ജോലികൾ പുരോഗമിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments