തന്റെ ചിത്രങ്ങളുടെ വിജയം ഒരു തുടർച്ചയാക്കികൊണ്ടു മുന്നേറുകയാണ് മലയാളത്തിന്റെ ഭാഗ്യതാരം ഐശ്വര്യ ലക്ഷ്മി. ആരാധകർക്ക് പ്രിയപ്പെട്ട ഐഷുവിന് ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി ചിത്രത്തിൽ നിന്നും തുടങ്ങിയ ഐശ്വര്യയുടെ സിനിമ കരിയറിൽ പിന്നീട് ഭാഗ്യനിമിഷങ്ങൾ ആയിരുന്നു. ആഷിഖ് അബു ടീമിന്റെ ടോവിനോ നായകനായ മായാനദിയിലൂടെ ഇന്നത്തെ യുവതികളുടെ മുഖച്ഛായ പ്രതിഫലിപ്പിക്കിന്നതിൽ വിജയിക്കുകയും നിരവധി പ്രശംസകൾ നേടിയെടുക്കുകയും ചെയ്ത നടിയാണ് ഐശ്വര്യ. നായകന്റെ നിഴൽവെട്ടത്തിൽ ഒതുങ്ങി പോവാത്ത സിനിമയിൽ തന്റെ കഥാപാത്രം ചെയ്യുന്ന ഭാഗത്തിൽ പൂർണ വിശ്വാസമുള്ള ആളാണ് നടിയെന്നു ഓരോ ചിത്രങ്ങളിലും അടയാളപ്പെടുത്തുന്നു.
അമൽ നീരദ് സംവിധാനം ചെയ്ത ഫഹദ് ഫാസിൽ ചിത്രം വരത്തനാണ് ഐശ്വര്യയുടേതായി അവസാനമായി പുറത്തു വന്ന ചിത്രം.
ഇനി വരാനിരിക്കുന്നതും ഒരു പിടി നല്ല ചിത്രങ്ങളാണ്. ജിസ് ജോയ്- ആസിഫ് അലി കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘വിജയ് സൂപ്പറും പൗർണമിയും’ മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ‘അർജന്റീന ഫാൻസ് കാട്ടൂർകടവ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഒരു തമിഴ് ചിത്രം കൂടി ഐശ്വര്യ ചെയ്യുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നു അറിയാൻ കഴിഞ്ഞത്.
ഇനിയും വരാനിരിക്കുന്ന ഒരുപാട് ചിത്രങ്ങൾക്കൊപ്പം മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഒരുങ്ങുകയാണ് ആരാധകരുടെ പ്രിയപ്പെട്ട ഐഷു