എ. ആർ റഹ്മാന്റെ ഗാനം പാടികൊണ്ട്‌ ചിന്മയി; 25 വർഷങ്ങൾക്ക് ശേഷം റഹ്മാന്റെ തിരിച്ചു വരവ് ആടുജീവിതത്തിലൂടെ…!!

ബ്ലെസി സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ആടുജീവിതത്തിന് സംഗീതമൊരുക്കുന്നത് എ ആർ റഹ്മാൻ. 25 വർഷങ്ങൾക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് വരുന്ന റഹ്മാൻ ഇതിനോടകം തന്നെ 2 പാട്ടുകൾ ഒരുക്കി കഴിഞ്ഞെന്നാണ് പറഞ്ഞത്. സർവം താളമയം എന്ന മ്യൂസിക് വീഡിയോയുടെ പ്രോമോഷൻ പരിപാടിക്കിടെയാണ് റഹ്മാൻ ഇക്കാര്യം പറഞ്ഞത്.

പ്രശസ്ത പാട്ടുകാരി ചിന്മയി ആയിരിക്കും ചിത്രത്തിലെ ഒരു ഗാനം പാടുന്നത്. റെക്കോഡിങ് ജോലികൾ പൂർത്തിയായി.

രണ്ടു വർഷങ്ങൾക്ക് ശേഷമാണ് ചിത്രം ഇറങ്ങുന്നതെങ്കിലും വലിയ സന്നാഹങ്ങളാണ് ചിത്രത്തിനായി ഒരുക്കുന്നത്. ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കിയ ചിത്രം ഇനി അടുത്ത വർഷം ഫെബ്രുവരിയിൽ ആയിരിക്കും വീണ്ടും ആരംഭിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments