മലയാളം ഫിലിം ഇൻഡസ്ട്രിയിലെ വാർത്തകൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആവുന്നതോടൊപ്പം തന്നെ സന്ദർഭത്തിൽ എടുത്ത ഫോട്ടോസും വൈറൽ ആവും. പക്ഷെ അതെടുത്ത ഫോട്ടോഗ്രാഫറെ അന്വേഷിക്കാനോ ഫോട്ടോയിലെ വാട്ടർമാർക്ക് പോലും വായിക്കാനോ നമ്മൾ ആരും ശ്രദ്ധിക്കാറുമില്ല.
എന്നാൽ തന്റെ മൊബൈൽ കൊണ്ടും മറ്റും ഓരോ താരങ്ങളുടെയും ഫോട്ടോസ് എടുത്തും അതു സോഷ്യൽ മീഡിയയിൽ ഇട്ടും എന്നാൽ ആ ചിത്രത്തിന് പിന്നീട് എന്തു സംഭവിക്കുന്നു എന്നോ ഒരു അഭിനന്ദനം ആഗ്രഹിക്കാതെയോ തന്റെ മറ്റു ജോലികളിലേക്ക് ശ്രദ്ധ തിരിക്കുന്ന ഒരു ചെറുപ്പക്കാരൻ ഈ ഇൻഡസ്ട്രിയിൽ ഉണ്ട്.
സാനിഫ് യുസി എന്ന നീളൻ ചുരുളൻമുടിയൻ പയ്യനെ പല സിനിമ പരിപാടികളിലും ലൊക്കേഷനുകളിലും നിങ്ങൾ കണ്ടിട്ടുണ്ടെങ്കിൽ തികച്ചും സ്വാഭാവികം ആണ്.
സാനിഫ് എടുത്ത ചില ചിത്രങ്ങളിലേയ്ക്ക്…
താനെടുത്ത ജീവനുള്ള ഫോട്ടോയിലൂടെ നടന്നു നീങ്ങുന്ന ഈ ചെറുപ്പക്കാരൻ നല്ലൊരു സാമൂഹികസേവകനും കൂടിയാണ്. ലാഭേച്ഛയില്ലാതെ തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്തു പോവുന്ന ഈ യുവാവ് തന്റെ സുഹൃത്തുക്കൾക്കൊപ്പം ഇപ്പോഴിതാ പുതിയൊരു ചിത്രത്തിന്റെ അണിയറയിലാണ്. ഫോട്ടോഗ്രാഫി, നിർമാണം, എഴുത്ത്, അഭിനയം തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിക്കാൻ ശ്രമിക്കുന്ന സാനിഫ് ലുലു മാൾ വിസിറ്റ് ചെയ്യുമ്പോൾ ഓരോ മുക്കിലും മൂലയിലുമായി നടക്കുന്ന കാണാം. തന്റെ LLB വിദ്യാഭ്യാസം പൂർത്തിയാക്കിയ സാനിഫ് തന്റെ പാഷനു പുറകെയാണ് ഇപ്പോൾ. മനുഷ്യൻ എവിടെയാണോ സന്തോഷമായി ഇരിക്കുന്നത് അവിടെ ജീവിക്കണം എന്ന വാക്കുകൾക്ക് ഉദാഹരണം എന്ന പോലെയാണ് സാനിഫിന്റെ ജീവിതം.