എസ്രയിൽ നിന്നും ഇഷ്ക്കിലേക്ക്‌; ആൻ മലയാളി യുവാക്കളുടെ പുതിയ ക്രഷ്….!

നടി ആൻ ശീതളാണ് ഇപ്പോൾ മലയാളത്തിലെ യുവാക്കളുടെ പുതിയ പ്രണയിനി. എസ്രാ എന്ന പൃഥ്വിരാജ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തിൽ തുടങ്ങി ഇപ്പോൾ ഷെയിൻ നിഗം, ഷൈൻ ടോം എന്നിവർ പ്രധാന താരങ്ങൾ ആകുന്ന ഇഷ്ക്കിലെ നായികയാണ് ആൻ.

സൗന്ദര്യം കൊണ്ടും അഭിനയ പാടവം കൊണ്ടും പ്രേക്ഷകരുടെ ഇഷ്ട താരമായ ആൻ പിന്നീട് ചിത്രങ്ങളിൽ കാണാതിരുന്നത് എന്തു കൊണ്ടെന്നുള്ള ചോദ്യങ്ങൾക്ക് അവസാനമാണ് ഇഷ്‌ക്‌. രണ്ടാം ചിത്രവും E4 Entertainment നിർമാണത്തിൽ ആണ് എന്നതും കൗതുകമുണർത്തുന്നതാണ്.

മുൻപ് സലാം ബുക്കാരി -ദുൽഖർ സൽമാൻ ചിത്രത്തിലെ നായിക ആയി വാർത്തകൾ വന്നിരുന്നുവെങ്കിലും പിന്നീട് ചിത്രം വന്നില്ല. ഇപ്പോൾ വീണ്ടും മറ്റൊരു ചിത്രത്തിലൂടെ ആൻ വരുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘ഇഷ്‌ക്ക്’ ഇന്ന് ചിത്രീകരണം ആരംഭിച്ചു. ആനിനെ കൂടാതെ ഷെയ്ൻ നിഗം, ഷൈൻ ടോം ചാക്കോ, ലിയോണ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരു ഫീൽഗുഡ്‌ – കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ‘ഇഷ്‌ക്‌’ എന്നാണ് അറിയാൻ സാധിച്ചത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments