രണ്ടാം വരവിനൊരുങ്ങി ജോൺ ഡോൺ ബോസ്കോ; പ്രേതം 2 ന്റെ ഒരു കിടിലൻ സ്പോട്‌ലൈറ്റ്‌ വീഡിയോ കാണാം..!!


രഞ്ജിത്‌ ശങ്കർ – ജയസൂര്യ കൂട്ടുകെട്ടിൽ 2016 ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ്‌ സിനിമയാണ് പ്രേതം. ഹൊറർ കോമഡി വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രേതം 2 ഇത്തവണ ക്രിസ്മസ്‌ റിലീസ്‌ ആയി തിയേറ്ററുകളിലെത്തുകയാണ്. ഇതിനോടകം ചിത്രത്തിന്റെ ട്രെയ്‌ലറുകളും പാട്ടുകളും സൂപ്പർഹിറ്റാണ്. ചിത്രത്തിന്റെ പുതുതായി പുറത്തിറങ്ങിയ ഒരു സ്പോട്‌ലൈറ്റ്‌ വീഡിയോ കാണാം

ആദ്യ ഭാഗത്തെ അപേക്ഷിച്ച്‌ ഇത്തവണ വമ്പൻ താരനിര തന്നെയാണ് ചിത്രത്തിലുള്ളത്‌. ജോൺ ഡോൺ ബോസ്കോ എന്ന കേന്ദ്ര കഥാപാത്രമായി ജയസൂര്യ എത്തുന്നു. നായികമാരായി ക്വീൻ എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷക ഹൃദയം കവർന്ന സനിയയും പൃഥ്വിരാജ്‌ ചിത്രം വിമാനത്തിലൂടെ നായികയായി വന്ന ദുർഗയും എത്തുന്നു. ഈ ഡിസംബർ 21ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments