ബോക്സോഫീസിൽ കിംഗ്‌ ഖാന്റെ സീറോയെ മലർത്തിയടിച്ച്‌ യാഷിന്റെ KGF..!!


ഇന്ത്യൻ ബോക്സോഫീസ്‌ എന്നാൽ അത്‌ ബോളിവുഡ്‌ ആണെന്നാണ് പൊതുവെ ഉള്ള ഒരു ധാരണ. അതങ്ങനെയല്ലാന്ന് കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി തെളിയിച്ച്‌ കൊണ്ടിരിക്കുകയാണ് തെന്നിന്ത്യൻ സിനിമലോകം. ബാഹുബലി, കബാലി, സർക്കാർ തുടങ്ങിയ ചിത്രങ്ങൾ അത്തരത്തിന് ഉദാഹരണമാണ് ആ ശ്രേണിയിലേക്ക്‌ ഇതാ പുതിയ ഒരു തെന്നിന്ത്യൻ ഭാഷാ ചിത്രം കൂടി, കെ.ജി.എഫ്‌ എന്ന കോളാർ ഗോൾഡ്‌ ഫീൽഡ്‌. ബോളിവുഡിന്റെ കിംഗ്‌ ഷാറൂഖ ഖാൻ നായകനായ സീറോയുടെ കൂടെയാണ് KGF കഴിഞ്ഞ ദിവസം പ്രദർശനത്തിനെത്തിയത്‌. അഭിപ്രായത്തിലും കളക്ഷനികും സീറോയേക്കാൾ മുന്നിലാണ് KGF എന്നാണ് ട്രേഡ്‌ അനലിസ്റ്റുകൾ പുറത്തുവിടുന്ന കണക്ക്‌ പ്രകാരം മനസ്സിലാക്കാൻ സാധിക്കുന്നത്‌.

പ്രശാന്ത്‌ നീൽ സംവിധാനം ചെയ്ത്‌ യാഷ്‌ നായകനായി എത്തിയ ചിത്രം ഇന്ത്യയൊട്ടാകെ 2460 സ്ക്രീനുകളിൽ ആണ് റിലീസ്‌ ചെയ്തത്‌. മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രത്തിന്റെ ആദ്യ ദിന വേൾഡ്‌ വൈഡ്‌ ബോക്സോഫീസ്‌ കളക്ഷൻ ഏതാണ്ട്‌ 24.5 കോടി ആണ്. ഒരു കന്നഡ ചിത്രം ആദ്യ ദിനം സ്വന്തമാക്കുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്‌.

രണ്ട്‌ ഭാഗങ്ങളിലായാണ് കെ.ജി.എഫ്‌ എന്ന ചിത്രം ഒരുക്കുന്നത്‌. അടുത്ത ഭാഗം എന്ന് തിയേറ്ററിൽ എത്തുമെന്ന് സൂചന ഒന്നും തന്നെ ഇല്ലെങ്കിലും ആദ്യ ഭാഗത്തിന്റെ ഗംഭീര വിജയത്തിന്റെ ത്രില്ലിലാണ് അണിയറ പ്രവർത്തകർ. ഇനി വരും ദിവസങ്ങളിൽ ചിത്രം എത്രത്തോളം മുന്നേറുമെന്നാണ് പ്രേക്ഷകരും സിനിമലോകവും നോക്കിയിരിക്കുന്നത്‌. പല റെക്കോർഡുകളും ഒരു പക്ഷെ കടപുഴകി വീണേക്കാം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments