കുടുംബ പ്രേക്ഷകരുടെ സൂപ്പർതാരമായ ആ പഴയ ജയറാമേട്ടന്റെ തിരിച്ചുവരവ്‌ ആയിരിക്കും ഈ ചിത്രം; ലോനപ്പന്റെ മാമ്മോദീസയുടെ ട്രെയ്‌ലർ കാണാം..!!


ചെറിയൊരിടവേളയ്ക്കുശേഷം ജയറാം കുടുംബനായക വേഷമണിയുന്ന ചിത്രമാണ് ലോനപ്പന്റെ മാമ്മോദീസ. ലിയോ തദേവൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലർ ഫഹദ്‌ ഫാസിൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ ഇന്ന് പുറത്തിറക്കി.

പെൻ ആൻഡ്‌ പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ ഷിനോയ് മാത്യുവാണ് ചിത്രം നിർമിക്കുന്നത്. നാട്ടുമ്പുറത്ത് വാച്ചുകട നടത്തുന്ന ലോനപ്പന്റെ ജീവിതത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ കഥ പറയുന്നത്‌. വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്‌. ജയറാമിനെ കൂടാതെ ശാന്തികൃഷ്ണ, നിഷാ സാരംഗ്, ഇമാ പവിത്രൻ, കനിഹ, അന്നാ രേഷ്മാ രാജൻ, ഹരീഷ് കണാരൻ, ജോജു ജേർജ്, ദിലീഷ് പോത്തൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അടുത്ത വർഷം ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments