മോഹൻ രാഘവൻ പുരസ്‌കാരം നേടികൊണ്ട് ജോസഫ്…!

പത്മകുമാർ സംവിധാനം ചെയ്തു ജോജു ജോർജ് അഭിനയിച്ച ജോസഫ് തിയേറ്റർ വിജയത്തോടപ്പം തന്നെ സമൂഹത്തിൽ ചർച്ച ചെയ്യപ്പെട്ട ഒരു ചിത്രം കൂടിയാണ്. ജോജുവിന്റെ അസാമാന്യ പ്രകടനം കൊണ്ടും ചിത്രം മുന്നോട്ട് വെച്ച ആശയം കൊണ്ടും ജോസഫിന് ലഭിച്ച ജനപ്രീതി ചെറുതല്ല. ഇപ്പോഴിതാ ചിത്രത്തെ തേടി അതിന്റെ ആദ്യ പുരസ്‌കാരം എത്തിയിരിക്കുകയാണ്. ഈ വർഷത്തെ മോഹൻരാഘവൻ പുരസ്‌കാരം ആണ് ജോസഫിന് ലഭിച്ചിരിക്കുന്നത്. കെജി ജോർജ് ആയിരുന്നു അവാർഡ്ദാന ചടങ്ങിലെ മുഖ്യാതിഥി. ഇനിയും ലഭിക്കാനിരിക്കുന്ന ഒരുപാട് പുരസ്കാരങ്ങളുടെ തുടക്കമാണ് ജോസഫിന് ലഭിച്ച മോഹനരാഘവൻ പുരസ്‌കാരം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments