അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ബ്ലോക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം ശേഷം മെഗാസ്റ്റാർ മമ്മൂക്കയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘Iam A Disco Dancer’. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്ത്വിട്ടു.

ഒരു പക്കാ എന്റർടൈനർ ആയിട്ട് ഒരുങ്ങുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ആസിഫ് അലി, ബിജു മേനോൻ, ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘മേരാ നാം ഷാജി’ ആണ് നാദിർഷായുടെത് ആയി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം.




